Breaking News

റാണിപുരം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം ; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

 


റാണിപുരം: റാണിപുരം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെരുതടി അങ്കണവാടി വളവിൽ നിന്ന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കെഎ 51എംജെ 8598 എന്ന കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് യാത്രക്കാർ ഉണ്ടായിരുന്നു. മുമ്പ് ഇവിടെ സുരക്ഷ വേലിയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് തകർന്നിരിക്കുകയാണ്. ഇത് വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാൻ കാരണമാകുന്നു.

No comments