Breaking News

ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് വെള്ളരിക്കുണ്ട് ഏറാൻചിറ്റയിൽ വീട് തകർന്നു

വെള്ളരിക്കുണ്ട് : ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് വീട് തകർന്നു.ഏറാൻ ചിറ്റയിലെ മാധവിയുട വീടാണ് വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിൽ മരം പൊട്ടി വീണ് തകർന്നത്. വീടിന്റ മേൽകൂര പൂർണ്ണമായും തകർന്നു. സംഭവസമയത്ത് മാധവിഅടക്കം നാലു കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. ഒരു കുട്ടിയുടെ തലയിൽ മേൽക്കൂര അടർന്നു വീണു സാരമായി പരിക്കേറ്റു.റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കാര്യങ്ങൾ വിലയിരുത്തി  

No comments