വെസ്റ്റ് എളേരി കൊടിയംകുണ്ട് ഉന്നതിയിൽ ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ജില്ലാ ലീഗൽ സർവ്വിസസ് അതോറിറ്റി കാസർഗോഡ്, താലൂക്ക് ലീഗൽ സർവ്വിസസ് കമ്മിറ്റി ഹോസ്ദുർഗ്, പ്രൈമറി ഹെൽത്ത് സെന്റർ നർക്കിലക്കാട്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സംയുക്തമായി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കൊടിയംകുണ്ട് ഉന്നതിയിൽ ഗോത്രവർദ്ധൻ (A KELSA PROJECT ) പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് മെമ്പർ ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ച ക്യാമ്പിൽ ഊരുകൂട്ടം മൂപ്പൻ രവി സ്വാഗതവും ഉത്ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ നിർവഹിക്കുകയും ചെയ്തു. പാരലീഗൽ വോളന്റിയർ അനിതകുമാരി ഗോത്ര വർദ്ധൻ പദ്ധതിയെ കുറിച്ച് വിശദീകരണം നൽകുകയും എസ് ടി പ്രമോട്ടർ ശ്രീജ നന്ദി പറയുകയും ചെയ്തു.ഡോക്ടർ അലോഖ് ബി രാജ് (മെഡിക്കൽ ഓഫീസർ, പ്രൈമറി ഹെൽത്ത് സെന്റർ നർക്കിലക്കാട് )രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സജി പി ജോസഫ് സന്നിഹിതനായിരുന്നു. റൈന ജോസ് (MLSP), മോനിഷ എം വി (MLSP), സുമ എസ് (ASHA ), ജലജ കെ ജെ (ASHA) എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ 51പേർ പങ്കെടുത്തു.
No comments