Breaking News

അപകട ഭീഷണിയുള്ള പരപ്പ - കാലിച്ചാമരം റോഡിലെ മങ്കൈമൂല വളവിൽ സംരക്ഷണ വേലി സ്ഥാപിക്കണം ; ഡി വൈ എഫ് ഐ പുലയനടുക്കം യൂണിറ്റ് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിവേദനം നൽകി


ബിരിക്കുളം : ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നായ പരപ്പ- കാലിച്ചാമരം ജില്ലാ പഞ്ചായത്ത് റോഡിലെ കോളംകുളത്തെ സ്ഥിരം അപകടം നടക്കുന്ന  മങ്കൈമൂല വളവ്  സംരക്ഷണ വേലി സ്ഥാപിക്കണം എന്ന ആവിശ്യം ഉന്നയിച്ചു ഡി വൈ എഫ് ഐ  പുലയനടുക്കം യൂണിറ്റ് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിവേദനം നൽകി.  ഏറെ നാളത്തെ ഈഴഞ്ഞു പോക്കിന് ശേഷം നാട്ടുകാരുടെ പ്രതിഷേധം മൂലം പണി പൂർത്തിയായ 

കൽബർട്ട്  ദിവസങ്ങൾക്കകം വീണ്ടും പൊട്ടി പൊളിഞ്ഞു .ഇതുമൂലവും ഒട്ടനവധി അപകടം നടക്കുന്നു. ഈ ഭാഗത്ത് റോഡിനു വശം വലിയ കുഴി ആണ് വാഹനങ്ങൾ കുഴിയിലേക്ക് ഏത് സമയവും പതിക്കും എന്ന നിലയിൽ ആണ് ഉള്ളത് .പേടിയോടെ ആണ്  റോഡിനു താഴെ രണ്ടു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സംരക്ഷണ ഭിത്തി നിർമിച്ചു യാത്രകർക്കും താമസക്കാരായ കുടുംബത്തിനും സംരക്ഷണം  നൽകണം എന്ന് ഡി വൈ എഫ് ഐ ഭാരവാഹികൾ അറിയിച്ചു

No comments