Breaking News

കന്യാസ്ത്രീകളുടെ അറസ്റ്റിൽ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ഇടവകയുടെയും മിഷൻ ലീഗിൻ്റെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്  : കന്യാസ്ത്രീകളുടെ അറസ്റ്റിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധമിരമ്പി . ഛത്തീസ്‌ഖഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്ക സന്യാസിനികളെ മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് നിയമ വിരുദ്ധമായി ഛത്തീസ്‌ഖഡ് പോലീസ് അറസ്റ് ചെയ്തതിൽ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ഇടവകയുടെയും മിഷൻ ലീഗിൻ്റെയും നേതൃത്വത്തിൽ  പ്രതിഷേധം സംഘടിപ്പിച്ചു.' ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിനും മത സ്വാതന്ത്ര്യത്തിനും എതിരായതും ന്യൂനപക്ഷ വിരുദ്ധവുമായ ഛത്തീസ്‌ഖഡ് പോലീസിന്റെ ഈ നടപടി ജനാധിപത്യ ഭാരതത്തിന് അപമാനമാണെന്ന്  വികാരി റവ.ഡോ.ജോൺസൺ അന്ത്യാകുളം പറഞ്ഞു.

No comments