കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു
പെരിയ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ കരിയർ ഗൈഡ് അധ്യാപകർക്കുള്ള ഏകദിന പരിശീലന പരിപാടി 'ഡിസൈൻ ദ ഡെസ്റ്റിനേഷൻ'-2025, ജി.എച്ച്.എസ്.എസ് പെരിയയിൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നാല്പത്തിമൂന്ന് വിദ്യാലയങ്ങളിലെ അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.
പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ശ്രീ സി.വി. അരവിന്ദാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഡോ. പി.സി.സപ്ന സംസാരിച്ചു.
കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെൽ ജില്ലാ കോർഡിനേറ്റർ മെയ്സൺ കളരിക്കൽ സ്വാഗതവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കൺവീനർ സി.പ്രവീൺ കുമാർ നന്ദിയും പറഞ്ഞു. കരിയർ ഫാക്കൽറ്റി പി.ഒ.മുരളീധരൻ കരിയർ ഗൈഡൻസ് ക്ലാസ് കൈകാര്യം ചെയ്തു.
No comments