Breaking News

മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് കൊലപാതക കേസിലെ പത്താം പ്രതി അഷറലിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു


2022 ഏപ്രില്‍ 26 തീയതി അബൂബക്കര്‍ സിദ്ദിഖ് എന്നയാളെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു കൊന്നതിനു ശേഷം മൃതദേഹം കുമ്പള ഡിഎം ഹോസ്പിറ്റലില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ കൊട്ടേഷന്‍ സംഘത്തില്‍ പെട്ട പ്രതിയായ പൈവളിഗെ സ്വദേശി അഷറലി.പി എന്നയാളെ ആണ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കാസറഗോഡ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു അറസ്റ്റ് ചെയ്തത്. സംഭവം നടന്ന ദിവസം രാത്രിയില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി ഇന്നലെ 2025 ജുലൈ 28നാണ് നാട്ടില്‍ എത്തിയത്. ക്രൈം ബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു. 19 പ്രതികള്‍ ഉള്ള ഈ കേസ് കഴിഞ്ഞ വര്‍ഷം ആണ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഗള്‍ഫില്‍ വെച്ച് നടന്ന ഇടപെടുമായി ബന്ധപ്പെട്ട് കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി അബൂബക്കര്‍ സിദ്ദിക്കിനെ കൊലപ്പെടുത്തുകയായിരുന്നു. പൈവളിഗയിലെ കുപ്രസിദ്ധ കൊട്ടേഷന്‍ സംഘമാണ് കൊലക്കു പിന്നില്‍. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത അഷറലി. കൊലപാതകത്തിനു ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ള 5 പ്രതികള്‍ക്ക് വേണ്ടി എല്ലാ എയര്‍പോട്ടിലും ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.


No comments