അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോർട്ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
ഷോർട്ട്ഫിലിം - സിനിമ പ്രവർത്തകനായ ചന്ദ്രു വെള്ളരിക്കുണ്ട് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി ഭാരവാഹി അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. രാജേഷ് സ്കറിയ നാരായണൻ അമ്പലത്തറ എന്നിവർ സംസാരിച്ചു.
ജൂലൈ 11 വെള്ളിയാഴ്ച്ച ഉദ്ഘാടന ചിത്രമായി ചന്ദ്രു വെള്ളരിക്കുണ്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വധു വരിക്കപ്ലാവ്' പ്രദർശിപ്പിച്ചു.
തുടർന്ന് കിരൺ ജോസി സംവിധാനം ചെയ്ത അനുരാഗ് എഞ്ചിനീയറിംഗ് വർക്സ് പ്രദർശിപ്പിച്ചു.
ജൂലൈ 12 ശനി
കൂക്കിരി (സി. കെ. രാജേഷ് റാവു )
വേലി - (വിനീത് വാസുദേവ്)
ജൂലൈ 13 ഞായർ
പൊരുത് - (വിനു നാരായണൻ)
ടു - (സത്യജിത് റേ)
തുടങ്ങിയ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും.
എല്ലാ ദിവസവും ഓപ്പൺ ഫോറം ഉണ്ടായിരിക്കും.
No comments