Breaking News

ലഹരിയ്ക്ക് എതിരെ നാട്ടുവഴിയോട്ടം സംഘടിപ്പിച്ച് മാലോത്ത് കസ്ബയിലെ എസ് പി സി കേഡറ്റുകൾ


മാലോം : ജിഎച്ച്എസ്എസ് മാലോത്ത് കസബ സ്കൂളിലെ എസ്‌പിസി കേഡറ്റുകൾ വള്ളിക്കടവ് മുതൽ മാലോം ടൗൺ വരെ ലഹരി വിരുദ്ധ സന്ദേശവുമായി നാട്ടുവഴിയോട്ടം സംഘടിപ്പിച്ചു. നാട്ടുവഴിയോട്ടം സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ലീജ കെ.വി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് സതീഷ് കെ.പി

കേഡറ്റുകൾക്ക് ലഹരി വിരുദ്ധ സന്ദേശം നല്കി. സ്കൂളിന്റെ എസ്പിസി യുടെ ഡ്രില്ലിംഗ് ഇൻസ്ട്രക്ടർ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുകുമാരൻ എം  എസ് പി സി ഗാർഡിയൻ പിടിഎ പ്രസിഡണ്ട് സനോജ് മാത്യു എന്നിവർ ലഹരി വിരുദ്ധ സന്ദേശം നല്കി

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ  പോലീസ് ഓഫീസർമാരായ മനോജ്  സ്കൂളിന്റെ എസ് പി സി യുടെ എഡിഐ  ആയിട്ടുള ഷാലി വി.ജെ മനോജ് ഇ കെ സ്കൂളിലെ എസ് പി സി ചാർജ് വഹിക്കുന്ന സുഭാഷ് വൈ എസ് മഞ്ജുഷ ടി തോമസ്  എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കി. നിരവധി രക്ഷിതാകൾ പരിപാടിയിൽ പങ്കെടുത്തു.

No comments