Breaking News

വൻ രാസലഹരി വേട്ട .. ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ ബേക്കൽ പോലീസ് പിടികൂടി

 


ബേക്കൽ : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ യുമായി 2 പേർ പിടിയിലായി. മുളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ് ഡാനിഷ് (30), ചെങ്കള ആലമ്പാടി സ്വദേശി അബ്ദുൽ ഖാദർ (40) എന്നിവരെ ജില്ലാ, ബേക്കൽ സബ് ഡിവിഷൻ ലഹരി വിരുദ്ധ സ്‌ക്വാഡും ബേക്കൽ പോലീസും ചേർന്ന് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലഹരി കടത്തുന്നതായി സംശയം തോന്നിയ വാഹനം മുത്തനടുക്കം എന്ന സ്ഥലത്ത് തടഞ്ഞു നിർത്തുകയും ബേക്കൽ പോലീസ് എത്തി പരിശോധിച്ചതിലാണ് ബോക്സിൽ ഒളിപ്പിച്ചു രീതിയിൽ 256.02 ഗ്രാം എംഡിഎംഎ കണ്ടെത്തിയത് വാഹനമുൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചയ്തു. പിടിയിലായവർ ജില്ലയിലെ പ്രധാന ലഹരി വിതരണക്കർ.

ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം ബേക്കൽ ഡിവൈഎസ്പി മനോജ് വിവി, ബേക്കൽ ഇൻസ്‌പെക്ടർ ശ്രീദാസ് എം വി എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ സവ്യസാചി എം, പ്രൊബേഷനറി എസ് ഐ മാരായ അഖിൽ സെബാസ്റ്റ്യൻ, മനു കൃഷ്‌ണൻ, ജില്ലാ സ്‌ക്വാഡ് അംഗങ്ങളായ CPO നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ് കുമാർ, ഭക്ത ശൈവൽ, സബ് ഡിവിഷൻ സ്‌ക്വാഡ് അംഗങ്ങളായ SCPO സുഭാഷ്, സജീഷ് കെ കെ, സുഭാഷ് ചന്ദ്രൻ, CPO സന്ദീപ് എം സൈബർ സെൽ CPO മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ സമർത്ഥമായി പിടികൂടിയത്.

No comments