കോടോം ബേളൂർ ഗവൺമെൻ്റ് ഐ.ടി ഐ യിൽ കംപ്യൂട്ടർ ഓപ്പററ്റേർ & പ്രോഗ്രാമിംഗ് അസിസ്റ്റൻഡ്', പ്ലംബർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഒടയംചാൽ : കോടോം ബേളൂർ ഗവൺമെൻ്റ് ഐ.ടി ഐ യിൽ കംപ്യൂട്ടർ ഓപ്പററ്റേർ & പ്രോഗ്രാമിംഗ് അസിസ്റ്റൻഡ്', പ്ലംബർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നാട്ടിലും വിദേശത്തുമായി നിരവധി മൾട്ടീ നാഷനൽ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിക്കു അവസരമുള്ള ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ സൗജന്യ പരിശീലനം, ഓൺ ജോബ് ട്രെയിനിംഗ് (OJT) ഉച്ച ഭക്ഷണം, പ്ലേസ്മെൻ്റ് എന്നിവ ഈ ട്രെയിനിംഗിൻ്റെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.ഉയർന്ന പ്രായപരിധി ഇല്ല. ഏത് പ്രായക്കാർക്കും അപേക്ഷിക്കാവുന്നതാണ് . അപേക്ഷ ആഗസ്ത് 2 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ വന്ന് കൊടുക്കേണ്ടതാണ്. ഫോൺ 9497054531,8281709053
No comments