Breaking News

കന്യാസ്ത്രീകളെ കൽതുറുങ്കിൽ അടച്ചതിനെതിരെ പരപ്പയിൽ മഹിള- യുവജന പ്രതിഷേധം


പരപ്പ: പതിറ്റാണ്ടുകളായി തിരുവസ്‌ത്രമണിഞ്ഞ് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ആതുര ശുശ്രൂഷ രംഗത്തും , ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യാപൃതരായി  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളായ രണ്ടു കന്യാസ്ത്രീകൾക്കെതിരെ നിർബന്ധിത മതപരിവർത്തനം, മനുഷ്യ കടത്ത്  എന്നിവയാരോപിച്ച് കള്ള കേസെടുത്തു കൽത്തുറുങ്കിലടച്ച നടപടിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി.

         കെ വി തങ്കമണിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ രമണി രവി , അഗജ എ ആർ , എ ആർ രാജു , സി വി മന്മഥൻ, രാഹുൽ ബി, എ ആർ വിജയകുമാർ, സ്വർണലത .ടി, ടിപി തങ്കച്ചൻ , സി രതീഷ് എന്നിവർ പ്രസംഗിച്ചു. അമൽ തങ്കച്ചൻ സ്വാഗതം പറഞ്ഞു .

No comments