കേരള വനിതാ കമ്മീഷനും പരപ്പ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പരപ്പയിൽ വനിതാസെമിനാർ നടത്തി.
പരപ്പ : കേരള വനിതാ കമ്മീഷനും പരപ്പ ബ്ലോക്ക് പഞ്ചായത്തും സംയുക്ത മായി പരപ്പയിൽ വനിതാ സെമിനാർ നടത്തി.
വനിതാ കമ്മീഷൻ മെമ്പർ അഡ്വ. പി. കുഞ്ഞായിഷ സെമിനാർ ഉത്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. എം. ലക്ഷ്മി. അധ്യക്ഷത വഹിച്ചു. സ്ത്രീ സ്വാതന്ത്ര്യം കേരളീയ സമൂഹത്തിൽ എന്ന വിഷയത്തിൽ മനോജ് പട്ടാന്നൂർ വിഷയാവതരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, എം. പദ്മ കുമാരി, ബ്ലോക്ക് അംഗം രേഖ. സി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് ബിജുകുമാർ കെ. ജി. സ്വാഗതവും സി.ഡി. പി. ഒ. സഫിയ. എൻ. പി. നന്ദി യും പറഞ്ഞു..
No comments