Breaking News

ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ പുസ്തകവണ്ടിയുടെ പുസ്തകോത്സവത്തിന് തുടക്കമായി


ഇരിയ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂർ ഇരിയയിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  കാഞ്ഞങ്ങാട് "പുസ്തക വണ്ടിയുമായി" സഹകരിച്ച് പുസ്തകോത്സവം സംഘടിപ്പിച്ചു. ജൂലൈ 28 ,29  തീയതികളിലായി നടന്നു വരുന്ന പുസ്തകോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി ആളുകൾ പുസ്തകം വാങ്ങുവാനായി എത്തി. പിടിഎ പ്രസിഡന്‍റ് ഗംഗാധരന്‍ ഓട്ടപ്പടവ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ബിന്ദു ജോസ്  അധ്യാപകരായ രാജേഷ് കുമാർ ടി , വി വിനയൻ ,എം വി ജയ , ശ്രുതി മാധവ്, പുസ്തകവണ്ടിയുടെ നബിൻ ഒടയഞ്ചാൽ എന്നിവർ സംസാരിച്ചു.

No comments