Breaking News

കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ അണങ്കൂർ സ്വദേശിയായ അബൂബക്കർ സിദ്ദിഖ്(27) ആണ് അറസ്റ്റിൽ ആയത്


കാസർകോട്: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. അണങ്കൂർ സ്വദേശിയും തൈവളപ്പ് സിറ്റിസൺ നഗറിൽ താമസക്കാരനുമായ അബൂബക്കർ സിദ്ദിഖ്(27) ആണ് അറസ്റ്റിൽ ആയത്. വിദ്യാനഗർ ഇൻസ്പെക്ടർ യുപി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പന്നിപ്പാറയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. പ്രതിയുടെ കാറിൽ നിന്ന് 16.8 ഗ്രാം എം ഡി എം എ യും 2.1 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി മുമ്പും ഇത്തരം കേസിൽപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ പ്രദീപ്കുമാർ, നാരായണൻ, പ്രശാന്ത്, ഡ്രൈവർ മനോജ് എന്നിവരും ജില്ല ഡാൻസ് ടീം അംഗങ്ങളായ രജീഷ്, നിജിൻ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.

No comments