Breaking News

വീട്ടിൽ സൂക്ഷിച്ച കള്ളത്തോക്ക് പിടികൂടി


ഇരിട്ടി : വീട്ടിൽ സൂക്ഷിച്ച കള്ളത്തോക്ക് പിടികൂടി. പയ്യാവൂർ കാഞ്ഞിരക്കൊല്ലി, കുട്ടിമാവ് ഉന്നതിയിലെ ചപ്പിലിബാബുവിന്റെ വീട്ടിൽ നിന്നാണ് പയ്യാവൂർ പൊലീസ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശിയും സംഘവും കള്ളത്തോക്ക് പിടികൂടിയത്. പൊലീസിനെ കണ്ട് ബാബു ഓടി രക്ഷപ്പെട്ടു. നായാട്ടിനുപയോഗിക്കുന്ന കള്ളത്തോക്ക് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വിട്ടിൽ പരിശോധനക്കെത്തിയത്.

പൊലീസ് സംഘത്തിൽ എസ്ഐമാരായ ടോമി, പി.പി പ്രഭാകരൻ, എ.എസ്.ഐമാരായ കെ.വി പ്രഭാകരൻ, റീന, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.

No comments