Breaking News

ഗാലക്സി തിയേറ്റർ ഉത്ഘാടനം ചെയ്തു... വിദ്യാർത്ഥികൾക്ക് പഠന പിന്തുണയുമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌


പരപ്പ : വിദ്യാർത്ഥികൾക്ക് പഠന പിന്തുണയുമായി  പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌.ആസ്പിരേഷണൽ  ബ്ലോക്ക്‌ പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക്‌ പരിധിയിലെ  ഏഴ് ഗ്രാമ പഞ്ചായത്തു കളിലെ 10 സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഭൂമി ശാസ്ത്ര, അനുബന്ധ പഠനം നല്ല രീതിയിൽ സാധ്യമാക്കുന്നതിനു ലക്ഷ്യ മിട്ടാണ്  പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ജിയോ ലേണിംഗ് ലാബ് ഉൾപ്പെടുന്ന ഗാലക്സി തിയേറ്റർ സ്ഥാപിക്കുന്നത്... പൊതു ഭരണ മികവിനുള്ള കേന്ദ്ര സർക്കാരിന്റെ മികച്ച ബ്ലോക്ക്‌ പഞ്ചായത്തിനുള്ള അവാർഡ് നേടിയ ബ്ലോക്ക്‌ ആണ് പരപ്പ. അവാർഡ് തുക ഉപയോഗിച്ചാണ് പത്തു സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്..

ഗവണ്മെന്റ് ഹൈസ്കൂൾ  തയ്യേനി യിൽ സ്ഥാപിച്ച ലാബ് ഉത്ഘാടനം ചെയ്തു കൊണ്ട് പദ്ധതി ക്ക് തുടക്കം കുറിച്ചു.. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മിയുടെ അധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ കലക്ടർ. കെ.ഇമ്പശേഖർ.  ഐ. എ. എസ്. ഉത്ഘാടനം ചെയ്തു.  ഐ. എസ്. ആർ. ഒ. മുൻ ഡയരക്ടർ  പി.  കുഞ്ഞികൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു..കുട്ടികളുമായി

സംവാദവും നടത്തി..ഈസ്റ്റ്‌ -എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസഫ് മുത്തോലി, ബ്ലോക്ക്‌ സ്ഥിരം സമിതി ചെയർ പേഴ്സൺ രജനി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ കെ. കെ. മോഹനൻ, പ്രശാന്ത് സെബാസ്റ്റ്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം. നാരായണി. പി. ഡി. ,ബി. ഡി. ഒ. ഇൻചാർജ്ജ് ബിജുകുമാർ. കെ. ജി.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ മധുസൂദനൻ,

ബിജു രാജ്. വി. എസ്., ഷാജി. പി. എന്നിവർ സംസാരിച്ചു. പരിപാടി ക്ക് ഷൈജു. സി. സ്വാഗതവും, ജോയ. എം. ജോർജ്ജ് നന്ദിയും പറഞ്ഞു

No comments