പാണത്തൂർ കരിക്കെ തോട്ടം കൊച്ചിയിൽ വീട്ടിനകത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടി
പാണത്തൂർ : കരിക്കെ തോട്ടം കൊച്ചിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കൊച്ചി ഉന്നതിയിലെ ശങ്കരന്റെ വീട്ടിനകത്തു നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കർണാടക വനം വകുപ്പുദ്യോഗസ്ഥരുടെ അഭ്യർത്ഥനപ്രകാരം പനത്തടി സെക്ഷൻ സർപ്പ വളണ്ടിയർ റെജിമോൻ പാണത്തൂരാണ് പാമ്പിനെ പിടികൂടിയത്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.
No comments