Breaking News

കനത്ത മഴയിലും കാറ്റിലും പുലിയംകുളം ആർ ടി ഒ ടെസ്റ്റിംഗ് ഗ്രൗണ്ടിലെ കാത്തിരിപ്പ് പന്തൽ തകർന്നു വീണു


ബിരിക്കുളം : ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും പുലിയംകുളം ആർ ടി ഒ ടെസ്റ്റിംഗ് ഗ്രൗണ്ടിലെ കാത്തിരിപ്പ് പന്തൽ തകർന്നു വീണു.രാത്രി തകർന്നു വീണതിനാൽ വൻ ദുരന്തം ഒഴിവായി.പകൽ സമയങ്ങളിൽ ഗ്രൗണ്ടിൽ ടെസ്റ്റിന് എത്തുന്നവർ കാത്തുനിൽക്കുന്ന കാത്തിരുപ്പ് കേന്ദ്രമാണ് കാറ്റിൽ തകർന്നു വീണത് . വൈകുന്നേരം ഡ്രൈവിംഗ് സ്കൂളുകാരുടെ ചില വാഹനങ്ങൾ പന്തലിനടിയിൽ പാർക്ക് ചെയ്തിരുന്നത് വിഴുന്നതിനടിയിൽ പെട്ട് ഭാഗീകമായി തകർന്നു .



No comments