ലോക പാമ്പ് ദിനം: കുറ്റിക്കോൽ ഗവ. ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി
കുറ്റിക്കോൽ: കുറ്റിക്കോൽ ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെക്കുറിച്ചും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെക്കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കേരള വനം വന്യജീവി വകുപ്പിൻ്റെയും സർപ്പ സ്നേക്ക് റെസ്ക്യു സംഘടനയുടെയും സഹകരണത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മികച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കുള്ള അംഗീകാരം നേടിയ രാഹുൽ ആർ.കെ അവബോധ ക്ലാസ്സ് എടുത്തു. വനം വന്യജീവി വകുപ്പ് മണ്ടക്കോൽ ബീറ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിനീത്. ബി, ആതിര.എം എന്നിവരും ക്ലാസ്സിന് സഹായിച്ചു. പ്രധാനാധ്യാപകൻ എ.എം. കൃഷ്ണൻ, അധ്യാപകരായ രതീഷ്.എസ്, റീന.എ എന്നിവർ സംസാരിച്ചു.
കേരളത്തിലെപാമ്പുകളെക്കുറിച്ച് സോദാഹരണം നടത്തിയ ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായി. പാമ്പുകളെ കണ്ടാൽ കൊല്ലാതിരിക്കാനും സർപ്പ ഗ്രൂപ്പിനെ അറിയിക്കാനും ക്ലബ്ബംഗങ്ങൾ തീരുമാനമെടുത്തു.
No comments