വൈറൽ പനി പടരുന്നു; പനിക്ക് പുറമേ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും
നീണ്ടുനില്‍ക്കുന്ന ചുമ, കഫക്കെട്ട് ഇതിന്പുറമേ ശരീര വേദനയും ശക്തമായ പനിയും.വൈറല്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ജില്ലയില്‍ കുത്തനെ ഉയരുന്നു. പനിക്ക് പുറമേ വില്ലനായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകമായി പടരുന്നു. ജില്ലയിലെ പനിബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കില്‍ പനി ബാധിതരുടെ എണ്ണം 86,341 ആണ്.
No comments