Breaking News

കാഞ്ഞങ്ങാട് ലക്ഷ്മി നഗറിൽ മരംവീണ് ബൈക്കും കാറും തകർന്നു


കാഞ്ഞങ്ങാട് : ലക്ഷ്മി നഗറിൽ മരംവീണ് ബൈക്കും കാറും തകർന്നു. വെള്ളി രാവിലെയുണ്ടായ കാറ്റിലാണ് മരത്തിന്റെ ശിഖരങ്ങൾ പൊട്ടിവീണത്. തെരുവത്ത് റോഡരികിലെ മരത്തിന്റെ ചുവട്ടിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. അലാമിപ്പള്ളിയിൽ നിന്ന് ആറങ്ങാടി വഴി ദേശീയപാതയുമായി ബന്ധപ്പെടുന്ന റോഡാണിത്. അലാമിപ്പള്ളിയിൽ നിന്ന് തോയമ്മലിലുള്ള ജില്ലാ ആശുപ്രതിയിലേക്കടക്കം സ്വകാര്യബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിലൂടെ

കടന്നുപോകുന്നുണ്ട്. റൂട്ടിൽഏറെനേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുനീക്കിയത്.

No comments