Breaking News

ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി ജ്യോതിഭവനിൽ ഭക്ഷ്യവസ്തു വിതരണ പരിപാടി "ഒപ്പമുണ്ട് ഞങ്ങൾ" പരിപാടിയുമായി വോയ്സ് ഓഫ് ചിറ്റാരിക്കാൽ


ചിറ്റാരിക്കാൽ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അദ്ദേഹത്തിന്റെ ജനസേവന പാരമ്പര്യത്തിൻ്റെയും സ്മരണാർത്ഥം വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യവസ്തു വിതരണ പരിപാടി സാമൂഹിക പ്രതികരണത്തിന് മാതൃകയായി.

ചിറ്റാരിക്കാൽ ജ്യോതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏകദേശം 30,000 രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കൾ സ്‌പെഷ്യൽ സ്‌കൂളിന് കൈമാറി.

പരിപാടി ഉദ്ഘാടനം നിർവഹിച്ചത് ഇന്ത്യൻ യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ഷിജിത്ത് തോമസ് ആയിരുന്നു.  ജ്യോതിഭവൻ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സി. അനറ്റ് എസ്. എ. ബി. എസ്. ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി.

ചടങ്ങിൽ യൂത്ത് കോൺഗ്രസ്  അസംബ്ലി സെക്രട്ടറി എബി പുറയാറ്റിൽ, സി.ജിസ്മരിയ എസ് എ ബി എസ്, ഗ്രൂപ്പ് അഡ്മിൻ എബിൻ നബ്യാമഠത്തിൽ, അമിത്ത് ചിലബട്ടശേരി, റോയിസ് തെങ്ങടയിൽ, മെബിൻ സേവ്യർ, സെലക്റ്റ് ഇടക്കരോട്ട്, റോഷൻ എഴുത്തുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

സാമൂഹിക ഉത്തരവാദിത്തവും മനുഷ്യസ്നേഹവും ഒരുമിച്ചുചേർന്ന ഉദാത്തമായ പ്രവർത്തനമായി പരിപാടി ശ്രദ്ധേയമായി.

No comments