കാസർകോട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.പെൺകുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് വീട്ടിൽ പ്രസവിച്ചത്. രക്തസമ്മർദ്ദത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി ചികിൽസതേടിയിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.
No comments