നീലേശ്വരം കൊട്രച്ചാലിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
നീലേശ്വരം : കൊട്രച്ചാലിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കൊടച്ചാലിലെ എ കെ അനുരാഗി (22)നെയാണ് നീലേശ്വരം, റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവും പിടികൂടിയത്. ഇയാളിൽ നിന്നു 3.58 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം എം പ്രസാദ്, കെ വി പ്രജിത്ത് കുമാർ, സി ഇ ഒ മാരായ കെ ദിനൂപ്, സുധീർ പാറമ്മൽ, എ കെ നസറുദ്ദീൻ, പി ശൈലേഷ് കുമാർ, പി ഷമ്മ്യ, ഡ്രൈവർ പി രാജീവൻ എന്നിവരും ഉണ്ടായിരുന്നു.
No comments