Breaking News

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ (KEWSA) പരപ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ വീടിന് സൗജന്യ വയറിങ് നടത്തി


പരപ്പ : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ (KEWSA)പരപ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ  വീടിന് സൗജന്യ വയറിങ് നടത്തി. മേലാഞ്ചേരിയിൽ താമസിക്കുന്ന വി വി അമ്മിണി, തങ്കച്ചന്റെ കുടുംബത്തിന്നായി കെട്ടുന്ന വീടിനായാണ് സൗജന്യ വയറിങ് ചെയ്തു നൽകിയത് .സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് വയറിങ് സാധനങ്ങൾ ഉൾപ്പെടെ സൗജന്യമായി  വയറിങ് ചെയ്തു നൽകിയത് .രണ്ട് ഘട്ടങ്ങളായി നടന്ന ജോലിയിൽ യൂണിറ്റിലെ 14 മെമ്പർമാർ പങ്കെടുത്തു.   

ജില്ല എക്സിക്യൂട്ടീവ് വിദ്യാധാരൻ ബിരിക്കുളം ,പ്രസിഡന്റ് ഇർഷാദ് പട്ടളം ,സെക്രട്ടറി ശ്രീജിത്ത്‌  തുടങ്ങിയവർ നേതൃത്വം നൽകി.പരപ്പയിലെയും നീലേശ്വരത്തേയും ഇലക്ട്രിക് ഷോപ്പ് ഉടമകളും പ്രമുഖ ഇലക്ട്രിക് ബ്രാൻഡ്‌ നിർമാതാക്കളായ elleys കമ്പനിയും ഈ പരിപാടിയുമായി സഹകരിച്ചു. മുൻ വർഷങ്ങളിലും സംഘടന ഇതുപോലുള്ള നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്....

No comments