
ചെറുവത്തൂർ : വിഷ്ണുവിന്റെ സമയോചിത ഇടപെടലിൽ തിരിച്ചുകിട്ടിയത് രണ്ട് ജീവനുകൾ. പുഴയിൽ മുങ്ങിത്താണ രണ്ട് വിദ്യാർഥികളെ വിഷ്ണുവിന് അഭിനന്ദനപ്രവാഹമാണ്. കിഴക്കേമുറി-അച്ചാംതുരുത്തി പാലത്തിന് സമീപം കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിതാഴ്ന്ന രണ്ട് കുട്ടികളെയാണ് കിഴക്കേമുറിയിലെ എം വിഷ്ണു രക്ഷിച്ചത്. പതിക്കാലിലെ സഹോദരങ്ങളുടെ മക്കൾ സി വി അഭിനന്ദ് (14), സി വി അശ്വിൻ (13) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽപെട്ട് മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ വിഷ്ണു പുഴയിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. ഇരുവരും കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. ആദർശ്, ദേവനന്ദൻ എന്നിവരും വിഷ്മുവിനെ സഹായത്തിനെത്തി. രണ്ട് ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മൂവരെയും നാട്ടുകാർ അഭിനന്ദിച്ചു.അഞ്ചുവർഷംമുമ്പ് ഇവിടെ ഒരുകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. പുഴയിലെ ഒരുവശം ആഴം കുറഞ്ഞതും മറുഭാഗം ആഴമേറിയതും അടിയൊഴുക്കുമൂലം ചുഴികൾ നിറഞ്ഞതുമാണ്. അപകട മുനമ്പായ ഇവിടെ അവധി ദിവസങ്ങളിൽ കുട്ടികൾ കുളിക്കാനെത്താറുണ്ട്.
No comments