കൃഷിയെ അടുത്തറിയാൻ മണ്ണിലേക്കിറങ്ങി കർഷകൻ്റെ നേരനുഭവങ്ങൾ പങ്കുവെച്ച് കുമ്പളപ്പള്ളി യു പി സ്കൂൾ വിദ്യാർത്ഥികൾ
കരിന്തളം:കൃഷിയെയും കൃഷി രീതികളെക്കുറിച്ച് അടുത്തറിയുവാൻ മണ്ണിലേക്ക് ഇറങ്ങി കർഷകൻ്റെ നേരനുഭവങ്ങൾ പങ്കുവെച്ച് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ ഏഴാം തരത്തിലെ വിദ്യാർത്ഥികൾ.ഏഴാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പുസ്തകത്തിലെ "വിളയിക്കാം നൂറുമേനി " എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കൃഷിയെ അടുത്ത് അറിയുവാനും ബഡ്ഡിങ് ഗ്രാഫ്റ്റിംഗ് ചെയ്യുന്ന വിധം പരിശീലിക്കുവാനും ഇവയുടെ മേന്മകൾ, ദോഷങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനും കാർഷിക രംഗത്തേക്ക് കുട്ടികളെ നേര നുഭവത്തിലൂടെ അടുപ്പിക്കുവാനും കർഷകനുമായുള്ള അനുഭവങ്ങൾ പങ്കുവെക്കാനുമായിട്ടാണ്സ്കൂളിന് സമീപത്തെ കർഷകന്റെ അടുത്തേക്ക് എസ് കെ ജി എം ലെ ഏഴാം ക്ലാസിലെ കുട്ടികൾ ഫീൽഡ് ട്രിപ്പ് നടത്തിയത്. സയൻസ് അധ്യാപകരായ സിന്ധു രാമചന്ദ്രൻ , അഞ്ജന എന്നിവരുടെ നേതൃത്വത്തിൽ മറ്റു സഹപ്രവർത്തകർക്കൊപ്പം പന്ത്രണ്ടാം വാർഡിലെ മികച്ച കർഷകനായ എം എൽ ജോർജിന്റെ കൃഷിയിടത്തിലേക്കാണ് പോയത്. ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് രീതികളെക്കുറിച്ച് അത് ചെയ്തു കൊണ്ടു തന്നെ വളരെ വ്യക്തമായി ഓരോ കാര്യങ്ങളും സവി സ്ഥാരം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. "ഉള്ളറിഞ്ഞ് " എന്ന ഫീൽഡ് ട്രിപ്പ് കുട്ടികൾക്കും അധ്യാപകർക്കും പുത്തൻ അനുഭവം സമ്മാനിച്ചു.പരിപാടി കുട്ടികൾക്ക് കൗതുകവും ആകാംക്ഷയും അതിലുപരി വിജ്ഞാനപ്രദവുമായി.
No comments