ലോക ജന്തുജന്യരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കരിന്തളം കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത ഉദ്‌ഘാടനം ചെയ്തു
കരിന്തളം : മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിർത്തി ജന്തുജന്യ രോഗങ്ങളിൽനിന്നുളള പ്രതിരോധം സാധ്യമാക്കണമെന്ന് ഓർമപ്പെടുത്തി ലോക ജന്തു ജന്യരോഗ ദിനാചരണം. ലൂയി പാസ്ചർ പേ
വിഷബാധയ്ക്ക് വാക്സിൻ കണ്ടെത്തി വിജയകരമായി പരീക്ഷിച്ച ദിനമായ ജൂലൈ ആറിനാണ് ജന്തുജന്യരോഗ ദിനാചരണം. മനുഷ്യരിലുണ്ടാകുന്ന പകർച്ചവ്യാധികളിൽ 60 ശതമാനവും ജന്തുക്കളിൽനിന്നും പകരുന്നവയാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്സ് തുടങ്ങിയ പല ജന്തുജന്യ രോഗങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവ തടയാനുള്ള ബോധവൽക്കരണമാണ് നടന്നത്. ജില്ലാതല ഉദ്ഘാടനം കരിന്തളം കുടുംബശ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത ഉദ്ഘാടനംചെയ്തു. ഉമേശൻ വേളൂർ അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കെ ദിനാചരണ സന്ദേശംനൽകി. ഡോ. എ ജെ അഭിരാം, പി പി ഹസീബ്, വി സജിത് എന്നിവർ സംസാരിച്ചു. സെമിനാറിൽ എപിഡെമിയോളജിസ്റ്റ് ഫ്ലോറി ജോസഫ്, ജിഷ്ണു കൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.
മുൻകരുതലെടുക്കാം
മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കം, ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുൻകരുതലുകളെടുക്കണം മൃഗങ്ങളിൽനിന്ന് മുറിവോ പോറലോ ഉണ്ടായാൽ ഉടൻ സോപ്പ് ഉപയോഗിച്ച് 15 മിനുട്ട് തുടർച്ചയായി വൃത്തിയായി കഴുകി വൈദ്യസഹായം തേടണം.മൃഗങ്ങളുമായി ഇടപെട്ടാൽ ഉടൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.മുഖത്തോട് ചേർത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാൻ അവയെ അനുവദിക്കരുത്.അഞ്ചുവയസിൽ താഴെയും 65 വയസിന് മുകളിലുമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോൾ
ശ്രദ്ധിക്കണംവളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ
കൃത്യമായെടുക്കണം
No comments