ജൂലൈ 9ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് പരപ്പയിൽ സംയുക്ത പ്രക്ഷോഭ സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു
പരപ്പ: ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ -കർഷകദ്രോഹ നയങ്ങൾക്കെതിരെ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജൂലൈ 9ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് പരപ്പയിൽ സംയുക്ത പ്രക്ഷോഭ സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു.
സിഐടിയു, ബി. കെ എം യു , കർഷക തൊഴിലാളി യൂണിയൻ , കർഷകസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പരപ്പയിൽ നടന്ന പ്രകടനത്തിന് കെ നാരായണൻ , എം ഹരീന്ദ്രൻ , വിനോദ് പന്നിത്തടം , സി രതീഷ് , സി വി മന്മഥൻ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗം കർഷക തൊഴിലാളി യൂണിയൻ നേതാവ് എ ആർ രാജു ഉദ്ഘാടനം ചെയ്തു. മൂസാൻ പി അധ്യക്ഷത വഹിച്ചു.എ. ആർ വിജയകുമാർ , വിനോദ് പന്നിത്തടം എന്നിവർ പ്രസംഗിച്ചു. ടിപി തങ്കച്ചൻ സ്വാഗതവും, വി കെ പവിത്രൻ നന്ദിയും പറഞ്ഞു.
No comments