ജി എച്ച് എസ് എസ് മാലോത്ത് കസബയിൽ വൈവിധ്യമാർന്ന ജനസംഖ്യാദിന പരിപാടികൾ സംഘടിപ്പിച്ചു
മാലോം : വർദ്ധിച്ചുവരുന്ന ജനസംഖ്യയും അതുമൂലമുണ്ടാകുന്ന സാമൂഹ്യ ,സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് മാലോത്ത് കസബയിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജനപ്പെരുപ്പം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളോടൊപ്പം തന്നെ ജനന നിരക്ക് കുറയുന്നത്,ഭാവിയിൽ മനുഷ്യ വിഭവ സമ്പത്തിൽ കുറവ് വരാനുള്ള സാധ്യതയുണ്ടെന്നും ഈ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഹെഡ്മിസ്ട്രസ് ലീജ കെവി അഭിപ്രായപ്പെട്ടു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ യുപി, ഹൈസ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, ക്വിസ്, പ്രസംഗ മത്സരം എന്നിവയും നടത്തപ്പെട്ടു. സുസ്ഥിരവികസനത്തിന് ആവശ്യമായ രീതിയിലുള്ള ജനസംഖ്യാ നിയന്ത്രണമാണ് വേണ്ടതെന്ന് വിവിധ പരിപാടികളിലൂടെ കുട്ടികളെ ബോധവാന്മാരാക്കി. അധ്യാപകരായ മഞ്ജു കെ വി, ജോജിത പി ജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments