Breaking News

മഞ്ചേശ്വരം ബേക്കൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി


കാസർകോട്: മഞ്ചേശ്വരം താലൂക്കിൽ കുബ്ബന്നൂർ ബേക്കൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. രണ്ടാം പ്രതി ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയി. കടമ്പാർ പജിംഗാർ സ്വദേശി അരുണ(21)ആണ് പിടിയിലായത്. രണ്ടാംപ്രതി കയ്യാർ ജോഡ്ക്കൽ സ്വദേശി മുടന്തൂർ ഹൗസിൽ ബിഎം അബ്ദുൾ ഗഫൂർ(33) ആണ് ഓടിപ്പോയത്. ഇയാളെ ഉടൻ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെവി ശ്രാവണിന്റെ നേതൃത്വത്തിലാണ് ബേക്കൂരിൽ പരിശോധന നടന്നത്. രക്ഷപ്പെട്ട അബ്ദുൽ ഗഫൂർ ഉപ്പള ടൗൺ മുതൽ കുമ്പന്നൂർ ബന്ദിയോട് മേഖലകളിലും കഞ്ചാവ് മറ്റ് രാസലഹരികൾ വിൽപ്പന നടത്തുന്നതിലെ പ്രധാനിയാണെന്നും യുവാവിനെതിരെ പൊലീസ് സ്റ്റേഷനുകളിലും കുമ്പള എക്സൈസ് ഓഫീസിലുമായി നിരവധി മയക്കുമരുന്ന് കേസുകൾ ഉണ്ടെന്നും അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെവി മനാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എംഎം അഖിലേഷ്, കെ സുർജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വി ബിജില, ഡ്രൈവർ പി പ്രവീൺകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

No comments