മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ വീട്ടുപറമ്പിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. രാധാകൃഷ്ണന്‍ കാനത്തൂരിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് തിങ്കളാഴ്ച്ച വൈകിട്ടോടെ തകര്‍ന്ന് താണുപോയത്. രണ്ട് ദിവസം മുമ്പ് കനത്ത മഴയെ തുടര്‍ന്ന് ഇതേ വീടിന്റെ ചുറ്റുമതിലും തകര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ വലിയ ഭയപ്പാടിലാണ് കുടുംബം.
No comments