Breaking News

റെയിൻബോ കോടോത്ത് 40-ാം വാർഷികം സുള്ള്യ KVG ആയുർവേദ മെഡിക്കൽ കോളേജിന്റെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി


കോടോത്ത് റെയിൻബോ യൂത്ത് സർക്കിളിന്റെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിന്റെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചകർമ്മ വിഭാഗം തലവൻ ഡോ: സനത് കുമാറിന്റെ നേതൃത്വത്തിലുള്ള പതിനാല് അംഗ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ടീം രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം നടത്തി. ക്യാമ്പ് റെയിൻബോ സെക്രട്ടറി കെ കെ ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: പി ശ്രീജ ഉദ്ഘാടനം ചെയ്തു.കോടോത്ത് ഡോ: അംബേദ്കർ ഗവ: എ ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ വി എം ബാബു, ഡോ: സനത് കുമാർ എന്നിവർ സംസാരിച്ചു. ടി കെ നാരായണൻ സ്വാഗതവും പി രമേശൻ നന്ദിയും പറഞ്ഞു.

No comments