Breaking News

നെല്ലിയടുക്കം ബിരിക്കുളം റോഡിന്റെ ശോചനീയാവസ്ഥ : കോൺഗ്രസ് വാഴ നട്ട് പ്രതിഷേധിച്ചു


ബിരിക്കുളം : മലയോര മേഖലയിലെ ജനങ്ങൾക്ക്  കാർഷിക വിളകൾ, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾക്ക് നീലേശ്വരം പോലുള്ള ടൗണുകളിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും വർഷം പഴക്കമുള്ള പ്രധാന റോഡാണ് ബിരിക്കുളം - നെല്ലിയടുക്കം - കൊല്ലംമ്പാറ റോഡ് ഈ റോഡിൻ്റെ നവീകരണത്തിന് അനുവദിച്ച ഫണ്ട് ജില്ലാ പഞ്ചായത്ത് മെമ്പറുടെ സ്വജനപക്ഷപാത നടപടിയിലൂടെ സ്വന്തം നാട്ടിലേക്ക് വകമാറ്റി കൊണ്ട് പോയത്  മുൻ പഞ്ചായത്ത് പ്രസിഡണ്ട് ൻ്റെ ശബ്ദരേഖയിലൂടെ പുറത്ത് വന്നതാണ്. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വാർഡിലൂടെയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കിനാനൂർ ഡിവിഷനിലെയും പ്രധാന റോഡായ കൊല്ലംബാറ - നെല്ലിയടുക്കം ബിരിക്കുളം റോഡിൻ്റെ ഫണ്ട് വക മാറ്റി കൊണ്ട് പോയിട്ട് റോഡ് നടന്ന് പോകാൻ പോലും പറ്റാതെ കുണ്ടും കുഴിയുമായിട്ട് ജനപ്രതിനിധികൾ ജനങ്ങളോട് കാണിക്കുന്ന കടുത്ത ജന വഞ്ചനയ്ക്കെതിരെ കിനാനൂർ കരിന്തളം മണ്ഡലം കാറളം 5ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടിപ്പൊയിലിലാണ് വാഴ നട്ട് പ്രതിഷേധിച്ചത്.  അടിയന്തിരമായ് അറ്റകുറ്റപണി നടത്തി റോഡ് സഞ്ചാരമാക്കാൻ അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ ശക്തമായ സമരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി നേതൃത്വം നല്കുമെന്ന് മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് സമരത്തിന് നേതൃത്വം നല്കി കൊണ്ട് മുന്നറിയിപ്പ് നല്കി . പ്രതിഷേധ ധർണ്ണ ഡി.സി.സി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബാലഗോപാലൻ പി കാളിയാനം സ്വാഗതവും, വിജയൻ കാറളം അധ്യക്ഷതയും വഹിച്ചു.  ഇന്ന് കാൽ നട പോലും ദുസഹമായ രീതിയിൽ പൊട്ടി പൊളിഞ്ഞിട്ടും കണ്ടിലെന്ന് നടിക്കുന്ന ഭരണാധികാരികൾക്കെതിരെ ആസന്നമായ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ  വോട്ടിലൂടെ ജനം പ്രതികരിക്കുമെന്നും നേതാക്കളായ ദിനേശൻ പെരിയങ്ങാനം, സിജോ പി ജോസഫ്,നൗഷാദ് കാളിയാനം, ഷിബിൻ ഉപ്പിലിക്കൈ, ജയകുമാർ ചാമക്കുഴി, ശശി ചാങ്ങാട്, മനു കാറളം, പുഷ്പൻ ചാങ്ങാട്, രാജേഷ് പുതുക്കുന്ന്, ഉണ്ണികൃഷ്ണൻ കാട്ടിപ്പൊയിൽ, ശ്രീ ജ്ത്ത് പുതുക്കുന്നു, കൃപേഷ് കുമാർ , സുധീഷ് കാട്ടിപ്പൊയിൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നല്കി.

No comments