Breaking News

പരപ്പ റോട്ടറിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു പ്രസിഡണ്ടായി റോയി ജോർജ്ജും സെക്രട്ടറിയായി അജയകുമാർ സി.വിയും സ്ഥാനമേറ്റു


പരപ്പ : പരപ്പ റോട്ടറിയുടെ പുതിയ പ്രസിഡന്റായി Rtn. റോയി ജോർജ്ജും സെക്രട്ടറിയായി Rtn . അജയകുമാർ .സി.വി.യും സ്ഥാനമേറ്റു.  പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് Rtn . ജോയി പാലക്കുടിയിൽ നിന്ന് അധികാരം ഏറ്റെടുത്തു. പ്രോഗ്രാം ചെയർ സ്വാഗതം ആശംസിച്ച ചടങ്ങിൽ നിലവിലെ പ്രസിഡന്റ് റൊട്ടേറിയൻ ജോയി പാലക്കുടിയിൽ അധ്യക്ഷനായിരുന്നു. DGN Rtn.MPHF ദീപക് കുമാർ കോറോത്ത് മുഖ്യാഥിതിയായിരുന്നു. അസിസ്റ്റന്റ് ഗവർണർ Rtn. MPHF വില്യംസ് ജോസഫ്, G GR Rtn. പ്രിൻസ് ജോസഫ്, സോണൽ കോ ഓർഡിനേറ്റർ Rtn. MD.Er. രാജേഷ് കമ്മത്ത് , പൗര പ്രമുഖർ , മാധ്യമ പ്രവർത്തകർ, റോട്ടറി അംഗങ്ങൾ, ക്ഷണിക്കപ്പെട്ട മറ്റ് റോട്ടറി ക്ലബ്ബുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കുടുംബാംഗങ്ങൾ, തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. റോട്ടറി പരപ്പ യുടെ ആദ്യത്തെ സർ വ്വീസ് പ്രോജക്ടായ സുരക്ഷാ ക്യാമറ പരപ്പ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് സമീപത്ത് സ്ഥാപിച്ചു. സുരക്ഷാ ക്യാമറ വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സതീഷ് . കെ.പി.ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സെക്രട്ടറി Rtn . അജയകുമാർ നന്ദി രേഖപ്പെടുത്തി.

No comments