'മാസ്സ് ട്രാവൽസ് ' മലയോരത്തിൻ്റെ സ്വന്തം ജനകീയ ബസ് 30 വർഷം പൂർത്തിയാക്കുന്നു
െള്ളരിക്കുണ്ട് : രണ്ടാം ലോക മഹായുദ്ധത്തിന്റെയും അതിനു മുൻപു ആരംഭിച്ച മഹാ സാമ്പത്തിക മാന്ദ്യത്തിന്റെയും കെടുതിയിൽ പെട്ടാണ് തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കു ആളുകൾ കുടിയേറി പാർത്തത്..
കാസർഗോഡ് ജില്ലയിലെ പാണത്തൂർ, രാജപുരം, കള്ളാർ , മാലക്കല്ല്, ഒടയംചാൽ , വെള്ളരിക്കുണ്ട് , ചിറ്റാരിക്കാൽ പ്രദേശത്തും , കണ്ണൂർ ജില്ലയിൽ ചെറുപുഴ , ആലക്കോട്, കരുവഞ്ചാൽ,നടുവിൽ,ശ്രീകണ്ഠാപുരം, മടമ്പം , പയ്യാവൂർ , ഇരിട്ടി എന്നിവിടങ്ങളിലെ പരിസര പ്രദേശങ്ങളിലേക്കുമായിരുന്നു ആയിരുന്നു ആളുകൾ വ്യാപകമായി കുടിയേറിയിരുന്നത്.. .
കുടിയേറ്റ കാലത്തിനു ശേഷം കുടിയേറ്റ മേഖലയിലെ ആളുകൾ വളരെയേറെ യാത്ര ക്ലേശ മനുഭവിച്ചിരുന്നു.. റോഡുകളുടെയും പാലങ്ങളുടെയും അഭാവം മൂലം ആളുകൾ കിലോമീറ്ററുകൾ കാൽ നടയായിനടക്കേണ്ടി വരികയും അല്ലെങ്കിൽ കുറെയധികം ബസുകൾ മാറി ലക്ഷ്യസ്ഥാനത്ത് എത്തേണ്ടി വന്നിരുന്നു.
ആക്കാലത്ത് കാസർഗോഡ് ജില്ലയിലെ ആളുകൾക്ക് കണ്ണൂർ ജില്ലയിലെ കുടിയേറ്റ മേഖലയിലെത്തിച്ചേരാൻ കാഞ്ഞങ്ങാടോ, നീലേശ്വരം ഒക്കെ എത്തി വളരെ കറങ്ങി വേണം ഇരിട്ടി പോലുള്ള സ്ഥലങ്ങളിൽ എത്തിചേരാൻ സാധിച്ചിരുന്നത്.. ഇരിട്ടിയിൽ നിന്ന് ചെറുപുഴയിലേക്ക് വരേണ്ടവർ ഇരിട്ടിയിൽ നിന്ന് തളിപ്പറമ്പ് അല്ലെങ്കിൽ പയ്യന്നൂർ വന്ന് ചെറുപുഴയിലേക്ക് പോയിരുന്നത്.. സമയത്തോടൊപ്പം ധാരാളം പണചിലവുള്ളതായിരുന്നു ഈ യാത്രകൾ
ഇതിന് പരിഹാരമെന്ന വണ്ണമാണ് 1984 ൽ ചെറുപുഴ-ഇരിട്ടി റൂട്ടിൽ ആദ്യ ബസായ ദേവി ദാസ് (Nowറാണി റോഡ് വെയ്സ്) സർവ്വീസ് ആരംഭിക്കുന്നത്... പുളിങ്ങോം - ചെറുപുഴ-പാടിച്ചാൽ - പൊന്നംമ്പാറ- മാതമംഗലം- പിലാത്തറ -തളിപ്പറമ്പ്-ശ്രീകണ്ഠാപുരം- ഇരിക്കൂർ - ഇരിട്ടി റൂട്ടിൽ ആണ് ബസ് സർവ്വീസ് ആരംഭിച്ചത്. ഏകദേശം 10 വർഷങ്ങൾക്കു ശേഷമാണ് ഇരിട്ടിയിൽ നിന്ന് ചെറുപുഴ ഭാഗത്തേക്ക് അടുത്ത ബസ് സർവ്വീസ് ആരംഭിക്കുന്നത്..
1994 നവംബർ 18 നാണ് മാസ്സ് എന്ന പേരിൽ സെന്റ്.ജോസഫ് ക്നാനായ കാത്തലിക് ചർച്ച് അലക്സ് നഗറിന്റെ നേതൃത്വത്തിൽ രൂപികൃതമായ മടമ്പം ജനകീയ സമിതിയുടെ ജനകീയ ബസ് ആയാണ് മാസ്സ് സർവ്വീസ് ആരംഭിക്കുന്നത്. ജനകിയ സംരംഭമായതു കൊണ്ടാവം സംഘം എന്നർത്ഥം വരുന്ന മാസ്സ് എന്ന പേര് ഈ സർവ്വീസിന് പേരിട്ടത്, എന്തുകൊണ്ടായാലും സർവ്വീസ് 30 വർഷത്തിനു ശേഷവും മാസ്സ് തന്നെയാണ്... ആദ്യ കാലങ്ങളിൽ മാസ്സിന്റെ മറ്റൊരു ബസ് സർവ്വീസ് അലക്സ് നഗർ ശ്രീകണ്ഠാപുരം തളിപ്പറമ്പ് കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു , പിന്നീട് ഈ സർവ്വീസ് അവസാനിപ്പിച്ചു.
സാധാരണയായി ജനകീയ ബസുകൾ ഏതെങ്കിലും ഉൾ നാട്ടിൽ നിന്നും തൊട്ടടുത്ത നഗരത്തിലേക്ക് ഷട്ടിൽ സർവ്വീസ് ആണ് നടത്താറുള്ളത്.. പക്ഷേ മാസ്സ് ഇന്നും കേരളത്തിൽ തന്നെ ഏറ്റവും ദൈർഘ്യം ഓടുന്ന ഓർഡിനറി ബസ് ആണ്.. സിംഗിൾ ട്രിപ്പിൽ ലോങ് സർവ്വീസ് നടത്തിയ ആദ്യ ബസും കൂടിയാണ് മാസ്സ്... മാസ്സ് സർവ്വീസിന്റെ തുടക്കകാലത്ത് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് പയ്യാവൂർ - മടമ്പം- അലക്സ് നഗർ -ശ്രീകണ്ഠപുരം - നടുവിൽ -ആലക്കോട് -തേർത്തല്ലി- ചെറുപുഴ- പുളിങ്ങോം - പാലാവയൽ- ചിറ്റാരിക്കാൽ-നർക്കി ലക്കാട്-വെള്ളരിക്കുണ്ട് - ഒടയംചാൽ - മാലക്കല്ല് വഴി പാണത്തൂർ വരെയാണ് മാസ്സ് സർവ്വീസ് നടത്തിയിരുന്നത്. കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ കുടിയേറ്റ പ്രദേശങ്ങളെ ബന്ധപ്പെടുത്തി ആദ്യമായി സർവ്വീസ് ആരംഭിച്ച ബസ് ആയിരുന്നു മാസ്സ് ..
തുടക്കകാലത്ത് KL 13 B53## ബസും തുടർന്ന് KL 13K6166 രജിസ്ട്രേഷൻ ബസും ഇപ്പോൾ മാസ്സിന്റെ മൂന്നാം തലമുറയിൽ പെട്ട KL 59C 8080 വർക്കല വിക്റ്ററി കോച്ചിൽ നിർമ്മിച്ച ബസ് സർവ്വീസിന് ശേഷം നാലാം തലമുറയിൽപ്പെട്ട KL 59 Z 3636 പുതു വണ്ടി ആണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.. ആദ്യകാലങ്ങളിൽ കല്ലഞ്ചിറയ്ക്ക് ഇപ്പുറം റോസ് പണികൾ വരുമ്പോൾ പാണത്തൂർ എത്താൻ മാസ്സ് പല വഴികൾ സ്വീകരിച്ചു.. വെള്ളരിക്കുണ്ട് - പന്നിത്തടം -പരപ്പ, വഴിയും അടുക്കം -എഴാംമൈൽ വഴി പാണത്തൂരും. ബളാൽ - രാജപുരം വഴിയുമെല്ലാം മാസ്സ് ദൂരവും കിലോമീറ്ററും നോക്കാതെ പാണത്തൂർ എത്തി തിരിച്ചു പോയിരുന്നു.
2000-തിനു ശേഷം ചെറുപുഴ പുതിയ പാലം വന്നതിനു ശേഷം ചെറുപുഴ യിൽ നിന്ന് പുളിങ്ങോം - പാലാവയൽ വഴി ഒഴിവാക്കി ചെറുപുഴയിൽ നിന്നും ചിറ്റാരിക്കാലിലേക്ക് നേരിട്ട് പോകുവാൻ തുടങ്ങി.
മാസ്സിന്റെ ജനകിയ ബസ് സർവ്വീസിന്റെ വിജയത്തിനു ശേഷമാണ് കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് നെല്ലിക്കുന്ന്, പാത്തൻപ്പാറ, കാപ്പിമല, വിജയഗിരി തുടങ്ങിയ ജനകിയ ബസുകൾ സർവ്വീസ് തുടങ്ങിയത്
മാസ്സിന്റെ തുടക്കകാലം മുതൽ കണ്ടക്ടറായും മുതലാളിയുമായി വേണുവേട്ടനും മാസ്സിനൊപ്പം ഉണ്ട് . മാസ്സിന്റെ മറ്റൊരു മുതലാളിയും കണ്ടക്ടറുമായിരുന്ന കുഞ്ഞുമോൻ ചേട്ടൻ ഈ കോവി ഡ് കാലത്ത് വിട്ടു പിരിഞ്ഞു..
ശ്രീകണ്ഠാപുരം - പാണത്തൂർ പാതയിൽ 30 വർഷത്തെ സർവ്വീസ് പൂർത്തിയാക്കിയ മാസ്സ് ട്രാവൽസിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
No comments