ചായ്യോത്ത് എൻ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങിൽ തങ്കമണി കണ്ണൻ ഐങ്കൂറൻ എഴുതിയ ആദ്യ കവിതാ സമാഹാരം 'നേരറിയുന്നവർ' പ്രകാശനം ചെയ്തു
ചായ്യോത്ത് : തങ്കമണി കണ്ണൻ ഐങ്കൂറൻ എഴുതിയ ആദ്യ കവിതാ സമാഹാരം 'നേരറിയുന്നവർ' പ്രകാശനം ചെയ്തു. ചായ്യോത്ത് എൻ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സത്യ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ സി എം വിനയചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്തു. വേണുഗോപാൽ ചുണ്ണംകുളം പുസ്തകം ഏറ്റുവാങ്ങി എം കെ ഗോപകുമാർ പുസ്തകം പരിചയപ്പെടുത്തി. പ്രശസ്ത കവി പത്മശ്രീ പുസ്തകശാല ചെയർമാനുമായ നാലപ്പാടം പത്മനാഭൻ മുഖ്യാതിഥിയായി. പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഒഴിഞ്ഞവളപ്പ്, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ശാരദ എസ് നായർ എന്നിവർ സംസാരിച്ചു.
തങ്കമണി കണ്ണൻ ഐങ്കൂറൻ മറുപടി പ്രസംഗം നടത്തി. എൻ ജി സ്മാരക വായനശാല & ഗ്രന്ഥാലയം പ്രസിഡണ്ട്ശ്. ടിവി രത്നാകരൻ സ്വാഗതവും സെക്രട്ടറി പി ബാബുരാജ് നന്ദിയും പറഞ്ഞു.
No comments