Breaking News

സംസ്ഥാനപാതയിൽ ബളാന്തോട് മൂക്കൂട്ടിച്ചാൽ പാലത്തിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞു റോഡ് അപകടാവസ്ഥയിൽ


രാജപുരം :  ഒടയംചാൽ - പാണത്തൂർ സംസ്ഥാനപാതയിൽ ബളാന്തോട് മൂക്കൂട്ടിച്ചാൽ പാലത്തിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ. പാലത്തിൻ്റെ പാണത്തൂർ ഭാഗത്തേക്കുള്ള റോഡിൻ്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.

      കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ അരിക് കൂടുതൽ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് ബാധിക്കുക. അപകടം പതിയിരിക്കുന്ന സംസ്ഥാന പാതയിൽ കെ.ആർ.എഫ്.ബി അടിയന്തിര പ്രാധാന്യത്തോടെ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, മൂക്കൂട്ടിച്ചാൽ പാലം പൊളിച്ചു നീക്കി, പകരം താത്കാലിക റോഡ് നിർമ്മിച്ച് ഗതാഗത സ്തംഭനം ഒഴിവാക്കാൻ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്നും, മലനാട് വികസന സമിതി ആവശ്യപ്പെട്ടു. 

      മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, ജനറൽ കൺവീനർ ബാബു കദളിമറ്റം, ജനറൽ സെക്രട്ടറി ബി അനിൽ കുമാർ, വർക്കിംഗ് ചെയർമാൻ കെ.ജെ സജി, ട്രഷറർ അജി ജോസഫ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ, ഏ.കെ ശശി, ബാലൻ കെ, ജി ഷാജി ലാൽ,രാജീവ് തോമസ്, ശശി ബി.സി അട്ടേങ്ങാനം, ഷിജു കുമാർ എസ്, ജനാർദ്ദനൻ ടി.സി,കെ.യു കൃഷ്ണകുമാർ, അബു താഹിർ, സനൽകുമാർ സി.എസ് , രജനീദേവി ആർ.സി, സുനിൽ കുമാർ പി.എൻ, മോൻസി കെ.കെ പാണത്തൂർ,റോബി തോമസ് പനത്തടി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രശ്നത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ ഉറപ്പ് നൽകിയെന്ന് ഭാരവാഹികൾ അറിയിച്ചു.

      ബളാന്തോട് പാലത്തിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞ് താഴ്ന്നത് അടിയന്തരമായി ബലപ്പെടുത്തണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവൃത്തിക്ക് കാലതാമസം വന്നാൽ അത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് കമ്മിറ്റി വിലയിരുത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അധികാരികളെ ബന്ധപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ.ജെ ജെയിംസ്, ജോണി തോലമ്പുഴ, കെ.എൻ വിജയകുമാർ, വി.ഡി തോമസ്, രാധാ സുകുമാരൻ, എൻ വിൻസൻറ് , സണ്ണി ഇലവുങ്കൽ, സണ്ണി കുന്നംകുളം, ലക്ഷ്മി പട്ടുവം ജോസ് പുളിക്കൽ, മാത്യൂസ് സെബാസ്റ്റ്യൻ, പി.എം ബാബു എന്നിവർ സംസാരിച്ചു.


No comments