പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മൈഗ്രേൻ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി
പാണത്തൂർ: കാസർഗോഡ് ജില്ല മൈഗ്രേൻ സ്ക്രീനിങ് ടീമിന്റെയും പനത്തടി പഞ്ചായത്തിലെ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് മൈഗ്രേൻ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. ക്യാമ്പ് ഉദ്ഘാടന ചെയ്തുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രവ്യയും ക്യാമ്പ് നിയന്ത്രിച്ചുകൊണ്ട് ഹെൽത്ത് ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രശാന്ത്, സ്നേഹ, സുമയ്യ, അശ്വതി എന്നിവരും നേതൃത്വം നൽകി. വർദ്ധിച്ചുവരുന്ന പകർച്ച വ്യാധികൾ തടയുന്നതിന് വേണ്ടിയാണ് രക്ത പരിശോധന നടത്തിയത്. 1000 ത്തിൽ പരം പേര് താമസിക്കുന്ന ഈ പഞ്ചായത്തിൽ ഈ ടെസ്റ്റിൽ പങ്കെടുത്തത് തുച്ഛം പേർ മാത്രമായിരുന്നു. പകർച്ച വ്യാധി തടയാൻ ഇത് വലിയ തടസ്സമാകും. ടെസ്റ്റിങ്ങോ, സ്ക്രീനിങ്ങോ ഐഡി കാർഡോ ഒന്നുമില്ലാതെ വൃത്തിഹീനമായ സ്ഥലങ്ങളിൽ താമസിക്കുന്നത് ജാഗ്രത പാലിക്കേണ്ടതുണ്ട്.
No comments