Breaking News

പരപ്പയിൽ ബസ്സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് ജനറൽ ബോഡി യോഗം സമാപിച്ചു


പരപ്പ : മലയോരത്തെ പ്രധാന വാണിജ്യ കേന്ദ്രവും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവുമായ പരപ്പയിൽ ബസ് സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണമന്നും, പരപ്പയിലെ ഗതാഗത തടസ്സമാകുന്ന വിധത്തിലുള്ള ബസ്സ് പാർക്കിംഗ് ഒഴിവാക്കണമെന്നും, ഓവ്ചാലില്ലാതെ വെള്ളം കടകളിൽ കയറി നാശനഷ്ടങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും റോഡരികിലെ അനധികൃത കച്ചവടങ്ങൾ നിർത്തലാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂനിറ്റ് ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ വിജയൻ കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ ജെ സജി മുഖ്യപ്രഭാഷണം നടത്തി , തോമസ് കാനാട്ട്, സലീം എം പി , സുധീഷ് എ , സി എച് .കുഞ്ഞബ്ദുള്ള, രാജീവൻ ,ഡെന്നിസ്, എന്നിവർ സംസാരിച്ചു.

No comments