പരപ്പ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരപ്പ ടൗണിൽ സുരക്ഷാ ക്യാമറ സ്ഥാപിച്ചു
പരപ്പ : പരപ്പ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് സമീപം സുരക്ഷാ ക്യാമറ സ്ഥാപിച്ചു. വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് ശ്രീ.സതീഷ് കെ.പി.ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബിന്റെ സെക്രട്ടറി റൊട്ടേറിയൻ അജയകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് റൊട്ടേറിയൻ റോയി ജോർജ്ജ് അധ്യക്ഷനായിരുന്നു. ഐ പി പി റൊട്ടേറിയൻ ജോയി പാലക്കുടിയിൽ യോഗത്തിൽ സംസാരിച്ചു. വ്യാപാരി വ്യവസായി അംഗങ്ങൾ, റോട്ടറി അംഗങ്ങൾ, ഓട്ടോ റിക്ഷാ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
No comments