ഓടിക്കൊണ്ടിരുന്ന ഓട്ടോക്കു മുകളിൽ വൻമരം കടപുഴകിവീണ് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു ഓട്ടോ പൂർണ്ണമായി തകർന്നു
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോക്കു മുകളിൽ വൻമരം കടപുഴകിവീണ് പരിക്കുകളോടെ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ പൂർണ്ണമായി തകർന്നു.
ചെർക്കള-ജാൽസൂർ റോഡിലെ മുള്ളേരിയ ആലന്തടുക്ക ഇറക്കത്തിൽ ബുധനാഴ്ച രാവിലെയാണ് അപകടം. ആദൂർ സി എ നഗർ സ്വദേശിയും മുള്ളേരിയയിൽ ഹോട്ടലുടമയുമായ അബ്ദുള്ളക്കുഞ്ഞിയാണ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അബ്ദുള്ളക്കുഞ്ഞിയുടെ കൈയുടെ അസ്ഥി പൊട്ടിയിട്ടുണ്ടെന്നു പറയുന്നു. ഒരു വിരൽ നഷ്ടപ്പെട്ടു.
ഇദ്ദേഹത്തെ മുള്ളേരിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി ഐ നഗറിലെ വീട്ടിൽ നിന്നു മുള്ളേരിയയിൽ അദ്ദേഹം നടത്തുന്ന ഹോട്ടലിലേക്കു സ്വന്തം ഓട്ടോയിൽ പോവുന്നതിനിടയിലാണ് അപകടം.
No comments