പരപ്പ ബെള്ളിപ്പാടിയിൽ കാട്ടാന മതിൽ തകർത്തു
പരപ്പ : ദേലംപാടി ബെള്ളിപ്പാടിയിൽ കാട്ടാന മതിൽ തകർത്ത് വീടിന്റെ മുറ്റത്തെത്തി ഭീതി പരത്തി. വീടിന് പുതുതായി പണിത മതിൽ തകർത്ത ശേഷം വരാന്തയ്ക്ക് മുന്നിലെത്തിയതോടെ വീട്ടുകാർ പരിഭ്രാന്തരായി. ബെള്ളിപ്പാടിയിലെ കെ രത്നാകരൻ നായരുടെ വീട്ടിലാണ് ആനയുടെ അതിക്രമം. തിങ്കൾ പുലർച്ചെ ഒന്നോടെയാണ് സംഭവം. ദേലംപാടി പഞ്ചായത്തിലെ കർണാടകയോട് ചേർന്ന് നിൽക്കുന്ന
ബെള്ളിപ്പാടി പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസമായി ആനശല്യമുണ്ട്. വീടിന്റെ പരിസരങ്ങളിൽ വരാറുണ്ടെങ്കിലും വീട് ആക്രമിക്കുന്നത് ആദ്യമായാണ്. സംഭവം വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
No comments