Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണം


ചോയ്യങ്കോട് : ജനശ്രീ സുസ്ഥിര വികസന മിഷൻ കിനാനൂർ കരിന്തളം മണ്ഡലം നേതൃയോഗം ചോയ്യങ്കോട് രാജീവ്ഭവനിൽ ചേർന്നു. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും അപകടകരമായി മാറുന്ന തെരുവ്നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണാൻ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും തയ്യാറാവണമെന്ന് യോഗം അധികൃതരോട്  ആവശ്യപ്പെട്ടു. യോഗത്തിൽ ജനശ്രീ മണ്ഡലം ചെയർമാൻ ബാബു ചേമ്പേന അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ജോസ് ചാമകുഴി, ജനാർദ്ദനൻ കക്കോൽ, എൻ.ദാമോധരൻ കിണാവൂർ , ഷൈലജ ചാമകുഴി തുടങ്ങിയവർ സംസാരിച്ചു.

No comments