പരപ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിക്ക് തുടക്കമായി..ശില്പശാല മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ : സി രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു
പരപ്പ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിക്ക് തുടക്കമായി. വിഷൻ 2030 എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയുടെ ശില്പശാല മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ : സി രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു . കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എ ആർ വിജയകുമാർ കരട് വിദ്യാഭ്യാസ പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള , കരിന്തളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ നാസർ സി എച്ച്, അജിത് കുമാർ കെ വി , രമ്യ കെ , ഷൈജു സി , വിനോദ് പന്നിത്തടം , കെ പി ബാലകൃഷ്ണൻ , ഭാസ്കരൻ അടിയോടി , മധു വട്ടിപ്പുന്ന , യു വി മുഹമ്മദ് കുഞ്ഞി , ബാലകൃഷ്ണൻ മാണിയൂർ , ആയിഷ ഗഫൂർ , രാജി കെ , പ്രഭാവതി വികെ , രാകേഷ് കെ വി , റോയി ജോർജ് , ഡോ : താജുദിൻ കാരാട്ട് , സുകുമാരൻ സി , പ്രാർത്ഥന അനിൽ എന്നിവർ സംസാരിച്ചു . പ്രിൻസിപ്പൽ സുരേഷ് കെ എസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ബിന്ദു ഡി നന്ദിയും രേഖപ്പെടുത്തി.
No comments