Breaking News

'പരപ്പയിൽ പകൽ വിശ്രമ കേന്ദ്രം നിർമ്മിക്കുക' : സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പരപ്പ വില്ലേജ് കൺവെൻഷൻ


പരപ്പ: പരപ്പയിൽ വയോജനങ്ങൾക്കായി പകൽ വിശ്രമകേന്ദ്രം നിർമ്മിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പരപ്പ വില്ലേജ് കൺവെൻഷൻ അധി കൃതരോടാവശ്യപ്പെട്ടു.
           പരപ്പ വില്ലേജിൽ പുലിയംകുളത്ത് റിസ.നമ്പർ - 69/1ൽ പെട്ട സർക്കാർ ഭൂമി അനുവദിച്ച് നൽകി ,വയോജനങ്ങൾക്കായി പകൽ വിശ്രമ കേന്ദ്രം നിർമ്മിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു . അസോസിയേഷൻ ഏരിയ സെക്രട്ടറി മടത്തിനാട്ട് രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എ ആർ രാജു, എ ആർ വിജയകുമാർ , സി വി മന്മഥൻ എന്നിവർ സംസാരിച്ചു. പി വി ഭാസ്കരൻ സ്വാഗതവും, കെ കെ തമ്പാൻ നന്ദിയും  പറഞ്ഞു
       ഭാരവാഹികളായി വി. ഇബ്രാഹിം - പ്രസിഡണ്ട് , പി പ്രകാശൻ - വൈസ് പ്രസിഡണ്ട്, പി.വി. ഭാസ്കരൻ - സെക്രട്ടറി, കെ കെ തമ്പാൻ - ജോയന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു

No comments