ജൂലൈ 19 മുതല്‍ 21 വരെ ജില്ലയിലെ പോസ്റ്റ് ഓഫീസുകളിലെ സേവനങ്ങള്‍ തടസപ്പെടും
കാസർകോട്: 2025 ജൂലൈ 22 ന് സോഫ്റ്റ് വെയർ മൈഗ്രേഷന്‍ നടക്കുന്നതിനാല്‍ കാസറഗോഡ് പോസ്റ്റല്‍ ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ജൂലൈ 19 മുതല്‍ ജൂലൈ 21 വരെ പണമിടപാടുകള്‍ നടത്തുവാനും രജിസ്‌ട്രേഡ്/സ്പീഡ് പോസ്റ്റ്/പാര്‍സല്‍ തുടങ്ങിയ തപാല്‍ ഉരുപ്പടികള്‍ അയക്കുവാനും കഴിയുന്നതല്ല. ജൂലൈ 22 മുതല്‍ ഒരാഴ്ചവരെ ഇത്തരം സേവനങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ടെന്ന് ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.
No comments