Breaking News

അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായി സാന്നിധ്യമറിയിച്ച് പരപ്പയിലെ ശ്യാംപ്രകാശ്


പരപ്പ : 2025 ജൂലൈ 20, 21 തീയതികളിൽ നേപ്പാൾ തൃഭുവൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫെറെൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പരപ്പയിലെ  ശ്യാം പ്രകാശ് എന്ന ശ്യാം സോർബ

“From Oracle to Icon: Performing Subaltern Divinity in Kerala’s Possession Rituals" എന്ന വിഷയത്തിൽ ആണ് ശ്യാം പ്രബന്ധം അവതരിപ്പിക്കുന്നത്.

ജൂൺ മാസത്തിൽ ചൈനയിൽ ഷാങ്ഹായി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മർ സ്കൂളിൽ പങ്കെടുത്ത ശേഷമാണ് തൊട്ടടുത്ത മാസം നേപ്പാളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ മാസം ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ സെമിനാറിലും ശ്യാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

No comments