Breaking News

കോൺഗ്രസ് പനത്തടി മണ്ഡലം പ്രവർത്തക കൺവൻഷൻ രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്തു

പാണത്തൂര്‍: കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്ത കണ്‍വന്‍ഷന്‍ പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി മെംമ്പറും എംഎല്‍എ യുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍,കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, കെ പി സി സി മെംബര്‍ കരിമ്പില്‍ കൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡന്റ് പിജി ദേവ്, കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട്, കരിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍, ജോണി തോലാമ്പുഴ, എം ബി ഇബ്രാഹിം, എം അബ്ബാസ്, രാധാ സുകുമാരന്‍, ശ്രീധരന്‍, അജിഷ് കുമാര്‍ പി സി , കെ സുകുമാരന്‍, ജോസ് നഗരോലില്‍ വിനോദ് പിലിപ്പ് എന്നിവര്‍ സംസാരിച്ചു. എം ജയകുമാര്‍ സ്വാഗതവും സണ്ണി നന്ദിയും പറഞ്ഞു.


No comments